സിംഗപ്പുരിലെ കോവിഡ് രോഗികളില്‍ വാക്സിന്‍ സ്വീകരിക്കാതെ ആശുപത്രിയില്‍ കഴിയുന്നവര്‍ ചികിത്സാ തുക നല്‍കണമെന്ന് സർക്കാർ അറിയിച്ചു. ഡിസംബർ എട്ട് മുതലാണ് കോവിഡ് രോഗികള്‍ ആശുപത്രി തുക സ്വന്തമായി അടയ്ക്കേണ്ടിവരുകയെന്നും സർക്കാർ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന വാക്സിൻ സ്വീകരിക്കാത്ത രോഗികളുടെ ചികിത്സാ തുക സർക്കാരാണ് വഹിക്കുന്നത്. വാക്സിൻ സ്വീകരിക്കാത്ത കോവിഡ് ബാധിച്ച ആളുകൾക്ക് പണം നൽകേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങാണ് അറിയിച്ചത് . വാക്സിൻ സ്വീകരിക്കാത്ത എല്ലാവര്‍ക്കും മന്ത്രിയുടെ ഈ പരാമര്‍ശം വലിയ വെല്ലുവിളിയാകും. ബിൽ പിൻവലിച്ച സര്‍ക്കാര്‍ നടപടിയില്‍ ആശുപത്രി അധികൃതരും അനുകൂല നിലപാടാണ് അറിയിച്ചത്.
യോഗ്യതയുണ്ടായിട്ടും വാക്സിൻ വേണ്ടെന്ന് തീരുമാനിക്കുന്നവർക്കും ഡിസംബർ എട്ടിനോ അതിന് ശേഷമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കും മാത്രമേ പുതിയ ബില്ലിങ് നടപടി ബാധകമാകുവെന്നും മന്ത്രി വ്യക്തമാക്കി.
English summary: Unvaccinated Covid Patients To Pay Their Own Medical Bills If Hospitalised
you may also like this video