Site iconSite icon Janayugom Online

അയ്യപ്പ സംഗമത്തിന് ആശംസകളർപ്പിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌; സംഭവം ബിജെപി ബഹിഷ്‌കരണത്തിനിടയിൽ

ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ആശംസകളർപ്പിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ബിജെപി സംസ്ഥാന നേതൃത്വം സംഗമം ബഹിഷ്‌കരിക്കുമ്പോഴാണ് ദേവസ്വം മന്ത്രി വി എൻ വാസവന് ആദിത്യനാഥ് ആശംസകൾ അറിയിച്ചത്. സംസ്ഥാന മന്ത്രിമാർക്കു പുറമെ തമിഴ്‌നാട് മന്ത്രിമാരായ പളനി വേൽ ത്യാഗരാജൻ, പി കെ ശേഖർബാബു, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ തുടങ്ങിയവരും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. 

മൂന്ന് സെഷനുകളിലായി ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ തീർഥാടന സർക്കിറ്റ്, തിരക്ക് നിയന്ത്രണവും മുന്നൊരുക്കങ്ങളും എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ എത്തുന്നുണ്ട്. ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍. വിദേശരാജ്യങ്ങളില്‍ നിന്ന് 250 പേരെയാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. ഇവര്‍ രാത്രി സന്നിധാനത്ത് തങ്ങിയ ശേഷം രാവിലെ പമ്പയില്‍ എത്തും.

Exit mobile version