ഷഹജാന്‍പുര്‍ ജില്ലയില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ ക്യാമ്പസിനുള്ളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥി വരുണ്‍ അര്‍ജുന്‍ മെഡിക്കല്‍ കോളജിലെ കുഷാഗ്ര പ്രതാപ് സിംഗ്(24) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
”അദ്ദേഹം കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.ഗൊരഖ്പൂര്‍ സ്വദേശിയാണ്.ഇന്ന് ഇദ്ദേഹത്തിന്‍റെ മൃതദേഹം ഹോസ്റ്റലിന്‍റെ പുറകില്‍ കിടക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ കേണല്‍ ഡോ. രവീന്ദ്രനാഥ ശുക്ല പറഞ്ഞു.
3 നിലയുള്ള ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്ലോറിലാണ് വിദ്യാര്‍ത്ഥി താമസിച്ചിരുന്നത്.ഒന്നുകില്‍ സ്വയം വീഴുകയോ അല്ലെങ്കില്‍ ആരെങ്കിലും തള്ളി ഇട്ടതോ ആകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂപ്രണ്ട് രാജേഷ് എസ് പറഞ്ഞു.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.