Site iconSite icon Janayugom Online

പള്ളിയിലെ ഉച്ചഭാഷിണികള്‍ പിടിച്ചെടുത്ത് യുപി പൊലീസ്

യുപിയില്‍ പള്ളിയിലെ ഉച്ചഭാഷിണികള്‍ പിടിച്ചെടുത്ത് പൊലീസ്. ശബ്ദപരിധി ലംഘിക്കുന്നെന്ന് ആരോപിച്ചാണ് 55 ഉച്ചഭാഷിണികൾ പിടിച്ചെടുത്തത്. സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിക്കുന്നെന്ന് ആരോപിച്ചാണ് നടപടി. രാത്രിയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇത്തരം നടപടിയുണ്ടായത്. ആരാധനാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ളതും നിയമവിരുദ്ധവുമായ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കം ചെയ്യാൻ നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഈ വിഷയത്തിൽ പള്ളികൾ, അമ്പലങ്ങൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങളിലെ അധികൃതർക്ക് ജില്ല ഭരണകൂടം നേരത്തേ നിർദേശം നല്‍കിയിരുന്നുവെന്നും പൊലീസ് പറ‌ഞ്ഞു.

Exit mobile version