
യുപിയില്‍ പള്ളിയിലെ ഉച്ചഭാഷിണികള്‍ പിടിച്ചെടുത്ത് പൊലീസ്. ശബ്ദപരിധി ലംഘിക്കുന്നെന്ന് ആരോപിച്ചാണ് 55 ഉച്ചഭാഷിണികൾ പിടിച്ചെടുത്തത്. സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിക്കുന്നെന്ന് ആരോപിച്ചാണ് നടപടി. രാത്രിയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇത്തരം നടപടിയുണ്ടായത്. ആരാധനാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ളതും നിയമവിരുദ്ധവുമായ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കം ചെയ്യാൻ നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഈ വിഷയത്തിൽ പള്ളികൾ, അമ്പലങ്ങൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങളിലെ അധികൃതർക്ക് ജില്ല ഭരണകൂടം നേരത്തേ നിർദേശം നല്‍കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.