മഹാകുംഭമേളയിൽ സ്ത്രീകൾ സ്നാനം ചെയ്യുന്നതിൻറെ വീഡിയോകൾ വിൽപ്പന നടത്തുന്നവരെയും അത് വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് യുപി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് 103 സമൂഹ മാധ്യമ അക്കൌണ്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനമായി കുംഭമേളയിൽ സ്ത്രീകൾ സ്നാനം ചെയ്യുന്നതും വസ്ത്രം മാറുന്നതും മറ്റും അവരുടെ സ്വകാര്യതയും അന്തസ്സും ലംഘിച്ചുകൊണ്ട് പല സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളും വീഡിയോ എടുക്ക് അപ്ലോഡ് ചെയ്യുന്നത് യുപി സമീഹ മാധ്യം നിരീക്ഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പ്രസ്താവനയിൽ പറയുന്നു.
കുംഭമേള ഓരോ 12 വർഷം കൂടുമ്പോഴും ദശലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികളെ പ്രയാഗ് രാജിലേക്ക് ആകർഷിക്കുന്നു. കഴിഞ്ഞ മാസം കുംഭമേള ആരംഭിച്ചതു മുതൽ ഏകദേശം 500 മില്യൺ വിശ്വാസികൾ കുംഭമേള സന്ദർശിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.