Site iconSite icon Janayugom Online

തിവ്ര വോട്ടര്‍പ്പട്ടിക പരിഷ്കരണം : കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്കരണം ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് സുര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതേസമയം കേസിന് ഹാജരാകാതെ നീട്ടിക്കൊണ്ടു പോവാനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്‍റേതെന്ന് അഭിഭാഷകർ ആരോപിച്ചു. ബി എല്‍ ഓമാരുടെ മാനസിക സമ്മർദ്ദവും ആത്മഹത്യയും അടക്കമുള്ള വിഷയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കോടതിയുടെ ഇടപെടൽ നിർണായകമാകും.

Exit mobile version