Site icon Janayugom Online

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടനില്ല

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കില്ല. മുതിർന്നവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങു.

നിലവിലെ സാഹചര്യത്തിൽ ഡിസംബറോടെ രാജ്യത്ത് കുട്ടികൾക്കായുള്ള നാല് വാക്സിനുകൾക്ക് അനുമതി ലഭിക്കും. വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിനായി അനുമതി ലഭിച്ച വാക്സിനുകൾക്കാണ് രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുക. സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിന് ഒഗസ്റ്റ് അവസാനം അനുമതി നൽകും. 12–18 വയസ്സുകൾക്ക് ഇടയിലുള്ള കുട്ടികൾക്കാകും ഈ വാക്സിൻ നൽകാനാകുക. 

2 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർക് നൽകാനുള്ള ഭാരത് ബയോടെക്കിന്റെ വാക്സിന് സെപ്റ്റംബറിൽ അനുമതി ലഭിക്കും. ജെനോവാ ഫാർമസ്യൂട്ടിക്കൾസിന്റെ എം.എൻ.ആർ.എ വാക്സിന് പ്രത്യേക പരിശോധന ഇല്ലാതെയും കുട്ടികളിൽ ഉപയോഗനുമതി നൽകും. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിയ്ക്കുന്ന നോവാക്സിന്റെ വാക്സിൻ കോവാവാക്സ്ന് ഡിസംബറിൽ ആകും അനുമതി ലഭിക്കുക. നാല് വാക്സിനുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവയുടെ ലഭ്യത പൂർണ്ണമായി ഉറപ്പാക്കി മാർച്ചിൽ ആകും കുട്ടികൾക്കായ് വാക്സിനേഷൻ ആരംഭിക്കുന്നത്.
eng­lish summary;Vaccination of chil­dren in India is not immediate
you may also like this video;

Exit mobile version