Site icon Janayugom Online

സംസ്ഥാന അതിര്‍ത്തികളില്‍ വാക്സിനേഷൻ- ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു

സംസ്ഥാന അതിര്‍ത്തികളില്‍ വാക്സിനേഷന്‍(vaccination) — ആര്‍ടിപിസിആര്‍ (RTPCR) സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു. വാളയാർ (Wala­yar) ഉൾപ്പെടെയുള്ള സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് അധികൃതർ രണ്ടു ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. അതിർത്തി വഴി കടന്നുപോകുന്നവർ മേൽപ്പറഞ്ഞ രേഖകൾ കരുതണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Vac­ci­na­tion-RTPCR Test Neg­a­tive Cer­tifi­cate Exam­i­na­tion has start­ed at the state borders

You may like this video also

Exit mobile version