കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ പിന്നാക്കം നിൽക്കുന്ന ജില്ലകളിലെ സ്ഥിതി വിലയിരുത്താനായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക അവലോകന യോഗം ചേരും. ഉച്ചയ്ക്ക് 12 മണിക്ക് വിദൂരദൃശ്യ സംവിധാനത്തിലൂടെയാണ് യോഗം നടക്കുക.
പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഡോസ് 50 ശതമാനത്തിൽ കുറഞ്ഞ ജില്ലകളിലെയും രണ്ടാം ഡോസ് കുത്തിവയ്പ്പ് നിരക്ക് കുറവുള്ള ജില്ലകളിലെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് കുറവുള്ള ഝാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40 പ്രദേശങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാരുമായിട്ടാണ് പ്രധാനമന്ത്രി സംവദിക്കുക. ഈ ജില്ലകൾ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 107 കോടി 25 ലക്ഷം പിന്നിട്ടു. 73 കോടി 61 ലക്ഷത്തിലധികം പേർക്ക് ഒന്നാം ഡോസും 33
കോടി 64 ലക്ഷത്തിലധികം പേർക്ക് രണ്ടാം ഡോസും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 113 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 13 കോടി 76 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിൻ സംസ്ഥാനങ്ങളുടെ കൈവശം നിലവിൽ ബാക്കിയെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് 10, 423 പേർക്ക് കൂടി കോവിഡ് ബാധ രേഖപ്പെടുത്തി. 15,000ത്തിലേറെ പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98 ശതമാനത്തിലേറെയായി.
english summary:Vaccination: The Prime Minister will meet the districts
you may also like this video