Site iconSite icon Janayugom Online

ചെന്നൈയിൽ ട്രെയിൻ യാത്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമേ ചെന്നൈയിൽ ട്രെയിൻ യാത്രയ്ക്ക് അനുമതി നൽകൂ എന്ന് ദക്ഷിണ റയിൽവേ. നാളെ മുതൽ ഈ മാസം 31 വരെ ഈ നിയന്ത്രണം തുടരും. വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ടിക്കറ്റ് നൽകില്ലെന്നും റയിൽവേ അറിയിച്ചു.
സീസൺ ടിക്കറ്റ് എടുക്കുന്നവർക്കും ഇത് ബാധകമാണ്. 

ഈ കാലയളവിൽ മൊബൈലിലെ അൺറിസർവഡ് ടിക്കറ്റിങ് സിസ്റ്റം (യുടിഎസ്) ലഭ്യമാകില്ല. കഴിഞ്ഞ ദിവസം മാത്രം 8,981 പുതിയ കോവിഡ് കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ മാത്രം 4,531 കേസുകളാണ് സ്ഥിരീകരിച്ചത്. കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ തുടങ്ങിയവയാണ് രോഗവ്യാപനം കൂടുതലുള്ള മറ്റ് പ്രദേശങ്ങൾ. 

ENGLISH SUMMARY:Vaccine cer­tifi­cate manda­to­ry for train pas­sen­gers in Chennai
You may also like this video

Exit mobile version