Site iconSite icon Janayugom Online

വടക്കഞ്ചേരി അപകടം: ഡ്രൈവര്‍ ജോമോൻ പിടിയില്‍

വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോൻ പിടിയില്‍. കൊല്ലം ചവറ പോലീസാണ് ജോമോനെ കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെ രക്ഷപെടാൻ സഹായിച്ച രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം, കോട്ടയം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. .

അതേസമയം ജോമോൻ ആശുപത്രിയില്‍ നല്‍കിയത് വ്യാജ പേരല്ലെന്നും യഥാര്‍ത്ഥ പേരാണ് നല്‍കിയതെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

വടക്കഞ്ചേരി ഇകെനായനാര്‍ ആശുപത്രിയിലെത്തിയ ജോമോൻ ജോജോ പത്രോസ് എന്ന പേരിലാണ് ചികിത്സ തേടിയത്‌. ഇത് തന്നെയാണ് ഇയാളുടെ ശരിയായ പേരെന്നുമാണ് സഹോദരൻ അറിയിച്ചിരിക്കുന്നത്.

ആശുപത്രിയില്‍ ചികിത്സ തേടിയ ജോമോൻ കടന്നുകളയുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ പോലീസുകാരാണ് പരിക്കേറ്റയാളെ ഇവിടെ കൊണ്ടുവന്നത്. കാര്യമായ പരിക്കുണ്ടായിരുന്നില്ല.

Eng­lish Sum­ma­ry: Vadakancheri acci­dent: Dri­ver Jomon arrested
You may also like this video

Exit mobile version