Site iconSite icon Janayugom Online

വൈഗ വീടുകള്‍ യാഥാര്‍ത്ഥ്യമായി

തൃശൂരിലെ നിര്‍ധനരായ 4 കുടുംബങ്ങള്‍ക്ക് കൃഷി വകുപ്പ് നിര്‍മ്മിച്ചു നല്‍കുന്ന വൈഗ വീടുകളുടെ താക്കോല്‍ദാനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ചെറുകുന്നുള്ള പുഴക്കല്‍ സന്തോഷിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു.

2020 ജനുവരി 4 മുതല്‍ 7 വരെ തൃശ്ശൂരില്‍ നടന്ന അന്തര്‍ ദേശീയ കാര്‍ഷിക പ്രദര്‍ശനമായ വൈഗ 2020 ല്‍ ഏര്‍പ്പെടുത്തിയ പ്രവേശന ടിക്കറ്റ് മുഖേന സമാഹരിച്ച 22,80,000 രൂപ വിനിയോഗിച്ചാണ് തൃശ്ശൂര്‍ സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, പി.വി സന്തോഷ്, ആകാശ്, കെ.ആര്‍. മല്ലിക എന്നിവരുടെ ഭവനമെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമാക്കിയത്. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് 5.7 ലക്ഷം വീതം മുതല്‍ മുടക്കിലാണ് 4 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റവന്യു മന്ത്രി കെ.രാജൻ്റ സമയോചിതമായതും നിരന്തരമായ ഇടപെടലുമാണ് ഇത് ഇത്രയും വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും കൃഷി മന്ത്രി പറഞ്ഞു.

ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ കൃഷി ഓഫീസര്‍ എം.പി അനൂപ് പദ്ധതി വിശദീകരിച്ചു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ സ്വാഗതവും, പുത്തൂര്‍ കൃഷി ഓഫീസര്‍ സി.ആര്‍ ദിവ്യ നന്ദിയും പറഞ്ഞു. വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Exit mobile version