അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിലെ മോണ്ട് ബ്ലാങ്ക് പര്‍വനിരയില്‍ വച്ച് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ച വിലപിടിപ്പുള്ള രത്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ, കണ്ടെത്തിയ പര്‍വതാരോഹകനും പ്രദേശിക ഭരണകൂടവും പങ്കിടും. അപകടം നടന്ന സ്ഥലത്ത് നിന്ന് 2013ലാണ് രത്നങ്ങള്‍ ഉള്‍പ്പെടുന്ന പെട്ടി കണ്ടെത്തിയത്.
ഈ ആഴ്ചതന്നെ ഇവ പങ്കിടുമെന്ന് ചമോനിക്സി മേയര്‍ എറിക് ഫോറിനിയര്‍ പറഞ്ഞു. പങ്കിടുമ്പോള്‍ ഒരാള്‍ക്ക് 150,000 യൂറോ വീതം ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 1950ലും 1966ലുമായി രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് മോണ്ട് ബ്ലാങ്കില്‍ തകര്‍ന്നുവീണത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ പര്‍വതാരോഹകര്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുക പതിവായിരുന്നു.
2013ല്‍ നടത്തിയ തെരച്ചിലിലാണ് മരതകം, പവിഴം, ഇന്ദ്രനീലം തുടങ്ങിയ രത്നങ്ങള്‍ അടങ്ങിയ പെട്ടി കണ്ടെടുക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി നീണ്ട അനിശ്ചിതത്വത്തിന് അവസാനമായതില്‍ സന്തോഷമുണ്ടെന്ന് പര്‍വതാരോഹകന്‍ പ്രതികരിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
english summary; Valuable items found at the plane crash site will be shared
you may also like this video;