കാര്‍ഷിക വിഭവങ്ങളില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മൂല്യ വര്‍ധിത മിഷന്‍ രൂപീകരിക്കും. ഇതിന്റെ ഭാഗമായി അഞ്ച് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തന തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കും. കാര്‍ഷിക ഉല്‍പ്പാദന ക്ഷമത, കാര്‍ഷിക ഇന്‍പുട്ടുകള്‍, അഗ്രിഇന്‍ഡസ്ട്രീസ് ആന്‍ഡ് ടെക്നോളജി, ട്രെയിനിംഗ് സപ്പോര്‍ട്ട്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് എന്നീ അഞ്ച് വര്‍ക്കിംഗ് ഗ്രൂപ്പുകളും വിപുലമായ പദ്ധതി ആവിഷ്ക്കരിക്കുകയും തുടര്‍ന്ന് ഒരു സംയോജിത പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്യും. മൂല്യവര്‍ധിത കാര്‍ഷിക മിഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തി.
മൂല്യവര്‍ധിത കാര്‍ഷിക ദൗത്യത്തിന്റെ ഭാഗമായ ഏഴ് ജില്ലകളിലായി കൃഷിവകുപ്പിന് കീഴില്‍ ഏഴ് അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍ വകുപ്പിന്റെ കൈവശമുള്ള 5–10 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കും. ഇവയുടെ നടത്തിപ്പ് ഫാര്‍മര്‍ കളക്ടീവ്കളെ( എഫ്പിഒകളും കൃഷിക്കാരുടെപ്രതിനിധികള്‍ അടങ്ങുന്ന സമിതികളും) ഏല്‍പ്പിക്കും. കൃഷിക്കാര്‍ക്കും കൃഷി സംരംഭങ്ങള്‍ക്കും നോ ലോസ്, നോ ഫ്രോഫിറ്റ് അടിസ്ഥാനത്തിലായിരിക്കും സേവനങ്ങള്‍ നല്‍കുക. പ്രത്യേക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിംഗ് ഉള്‍പ്പടെയുള്ള പാക്കിംഗ് സൗകര്യങ്ങള്‍ , പരിശോധന, സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഈ കേന്ദ്രത്തില്‍ ലഭ്യമാക്കും. കിഫ്ബിയുടെ കീഴില്‍ അഗ്രികള്‍ച്ചര്‍ പാര്‍ക്കുകള്‍ക്കായി മാറ്റിവെക്കപ്പെട്ടിട്ടുള്ള വിഹിതത്തില്‍ നിന്ന് ഈ സേവന കേന്ദ്രങ്ങള്‍ക്ക് 175 കോടി രൂപയുടെ ധനസഹായം നല്‍കും. 10 മിനിഫുഡ് പ്രോസസിംഗ് പാര്‍ക്കുകള്‍ വ്യവസായ വകുപ്പിന് കീഴില്‍ ആരംഭിക്കാന്‍ 100 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചു.
English Summary: value added agricultural mission
You may like this video also