സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട് എത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലാണ് മടക്കയാത്ര. എട്ട് മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ചകളില്‍ വന്ദേഭാരത് സര്‍വീസ് ഉണ്ടാകില്ല. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് (എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
തിരുവനന്തപുരം- 5.20
കൊല്ലം- 6.07 / 6.09
കോട്ടയം- 7.25 / 7.27
എറണാകുളം ടൗണ്‍— 8.17 / 8.20
തൃശൂര്‍— 9.22 / 9.24
ഷൊര്‍ണൂര്‍— 10.02/ 10.04
കോഴിക്കോട്- 11.03 / 11.05
കണ്ണൂര്‍— 12.03/ 12.05
കാസര്‍കോട്- 1.25
കാസര്‍കോട്-തിരുവനന്തപുരം (എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
കാസര്‍കോട്-2.30
കണ്ണൂര്‍-3.28 / 3.30
കോഴിക്കോട്- 4.28/ 4.30
ഷൊര്‍ണൂര്‍— 5.28/5.30
തൃശൂര്‍-6.03 / 6.05
എറണാകുളം-7.05 / 7.08
കോട്ടയം-8.00 / 8.02
കൊല്ലം- 9.18 / 9.20
തിരുവനന്തപുരം- 10.35
നാളെ മുതല്‍ നിലവിലെ ട്രെയിന്‍ സര്‍വീസില്‍ മാറ്റം
വന്ദേ ഭാരത് ഫ്‌ളാഗ് ഓഫിനോട് അനുബന്ധിച്ച് ഏപ്രില്‍ 23 മുതല്‍ 25 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സര്‍വീസ് പുനഃക്രമീകരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മലബാര്‍, ചെന്നൈ മെയിലുകള്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയില്‍ നിന്ന് തന്നെയായിരിക്കും. 23ന് ശബരി എക്‌സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. 24ന് മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസും കൊച്ചുവേളി വരെ മാത്രമാകും സര്‍വീസ് നടത്തുക. 24നും 25നും കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സര്‍വീസ് നടത്തൂ. 24നും 25നും നാഗര്‍കോവില്‍— കൊച്ചുവേളി എക്‌സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. അതേസമയം കൊച്ചുവേളി- നാഗര്‍കോവില്‍ എക്‌സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും.
English Sammury: vande bharat express kerala time schedule announced