വന്ദേഭാരതിൻറെ പാഴ്സൽ തീവണ്ടി വരുന്നു. രണ്ട് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നാണ് വിവരം. 16 കോച്ചുകളുള്ള തീവണ്ടിക്ക് 264 ടൺ ചരക്ക് കൊണ്ടുപോകാൻ ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 160 കിലോമീറ്ററാണ് തീവണ്ടിയുടെ പരമാവധി വേഗത. മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ തീവണ്ടിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഐസിഎഫ് അധികൃതർ വ്യക്തമാക്കി. നിലവിലെ ചരക്ക് തീവണ്ടികളുടെ വേഗത മണിക്കൂറിൽ 50 കി.മീ മാത്രമാണ്.ചരക്ക് ഗതാഗതത്തിൻറെ വേഗത കൂടി കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം.
തീവണ്ടിയുടെ ആദ്യ സർവീസ് മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്കായിരിക്കും.

