പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ടി കെ ജയകുമാർ പുറത്തിറക്കിയ ബുളളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപ്ത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയർ ഐസിയുവില്‍ വെന്റിലേറ്ററിലാണ് വാവ സുരേഷ്. 18 മണിക്കൂർ പിന്നിടുമ്പോൾ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഹൃദയമിടിപ്പും രക്ത സമ്മർദ്ദവും സാധാരണ നിലയിലാണ്. മരുന്നുകളോടും അന്വേഷണങ്ങളോടും പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്.