Site iconSite icon Janayugom Online

വയലാര്‍ സാഹിത്യ പുരസ്ക്കാരം ഇ സന്തോഷ് കുമാറിന്

നാല്‍പത്തി ഒമ്പതാമത് വയലാര്‍ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന് . അദ്ദേഹത്തിന്റെ തപോമയിയുടെ അച്ഛന്‍ എന്നനോവലിനാണ് പുരസ്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്. 

ടിഡി രാമകൃഷ്ണന്‍, ഡോ എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവര്‍ അടങ്ങിയതാണ് ജഡ്ജിങ് കമ്മിറ്റി.വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിങ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27‑ന് 5.30‑ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മാലിന്യമുക്ത കേരളത്തിനായുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കും.

Exit mobile version