രജിസ്ട്രാറുടെ ചുമതല നിര്‍വ്വഹണം വി സി തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട സിംഗിള്‍ ബഞ്ച് കൂടുതല്‍ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ ബെഞ്ചാണ് 138-ാം ഇനമായി ഇന്ന് കേസ് പരിഗണിക്കുന്നത്.കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ആര്‍എസ്എസ് ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടാണ് കെ എസ് അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഇത് അംഗീകരിക്കാതെ വി.സി രജിസ്ട്രാറിനെ വിലക്കി നാല് ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്നാണ് കെ എസ് അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

