Site icon Janayugom Online

സിപിഐയുടെ പച്ചക്കറി കൃഷി വിളവെടുപ്പ്

സിപിഐ ചെറുവാരണം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മന്ത്രി പ്രസാദ് നിർവഹിച്ചു. ചെറുവാരണം ലോക്കൽ കമ്മിറ്റി അംഗം ഉദയപ്പന്റെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടന്നത്. രണ്ടാം ഘട്ട പച്ചക്കറി കൃഷിയുടെ വിത്ത് നടീലും മന്ത്രി പി പ്രസാദ് നിർവഹിച്ചു.

ചടങ്ങിൽ സിപി ഐ നേതാക്കളായ എം ഡി സുധാകരൻ, ആർ രവി പാലൻ, സി സനിൽ, തങ്കച്ചൻ, കാർത്തികേയൻ പ്രസേന ജിത്ത്, എം ആർ അശോകൻ, കഞ്ഞിക്കുഴി കൃഷി ഓഫീസിലെ ജീവനക്കാരായ സുരേഷ് കുമാർ, അനില എന്നിവർ പങ്കെടുത്തു.

Exit mobile version