Site iconSite icon Janayugom Online

ഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു; 8 മരണം,43 പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചുകയറി വൻ അപകടം. യുപിയിലെ ബുലന്ദ്ഷഹറിൽ ഇന്ന് പുലർച്ചെ 2.10ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 8 പേർ മരിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിത വേഗത്തിൽ എത്തിയ ട്രക്ക് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാസ്ഗഞ്ച് ജില്ലയിലെ റാഫത്പൂർ ഗ്രാമത്തിൽ നിന്ന് രാജസ്ഥാനിലെ ജഹർപീറിലേക്ക് പോകുകയായിരുന്നു തീർഥാടകർ. 61 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. 

Exit mobile version