വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ ആശുപത്രിയില്‍. ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് സംഭവം.
തെളിവെടുപ്പിന് മുന്‍പ് ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായ് കയ്യിലെ വിലങ്ങ് അഴിച്ചതോടെ കുഴഞ്ഞു വീഴുകയായിരുന്നു.
തുടര്‍ന്ന് കല്ലറയിലെ തറട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്.

