വെഞ്ഞാറമൂട് അഞ്ച് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.തിരുവനന്തപുരം മെഡിക്കൽ കോളജിൽ മെഡിക്കൽ പരിശോധന നടത്തി മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിലിലേക്കു മാറ്റിയത്. കഴിഞ്ഞ 7 ദിവസമായി അഫാൻ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
അഫാനെതിരെ കേസ് രജിസ്ടർ ചെയ്തിരിക്കുന്ന വെഞ്ഞാറമൂട് പൊലീസും പാങ്ങോട് പൊലീസും കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ അഫാനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യൽ നടത്തണമെന്നാണ് പൊലീസ് പറയുന്നത്.

