Site iconSite icon Janayugom Online

വെഞ്ഞാറമൂട് കൊലപാതകം;പ്രതിയെ തിരിച്ചറിഞ്ഞു

വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടില്‍ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ സ്ഥിരീകരിച്ച് പൊലീസ്. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റായ കൊല്ലം സ്വദേശി ജോണ്‍സണ്‍ ഓസേപ്പാണ് പ്രതി. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു. പ്രതിയായ ജോണ്‍സണും, ആതിരയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളാണ്.

ആതരിയ്ക്ക് 30വയസായിരുന്നു.ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത്‌ പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു. വീട്ടിലെ സ്‌കൂട്ടറും കാണാതായിട്ടുണ്ട്‌. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്. കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം.

രാജീവ് സംഭവം നാട്ടുകാരെ അറിയിച്ചു.നാട്ടുകാർ കഠിനംകുളം പൊലീസിലും അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 8.30ന് ശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. 8.30 ന് നാലാം ക്ലാസിൽ പഠിക്കുന്ന മകൻ ഗോവിന്ദനെ സ്കൂളിലേക്ക് പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം. 8.30 നും 9 നും ഇടയിലാണ് സ്കൂൾ ബസ് വരുന്നത്. മതിൽ ചാടിയാണ് ജോൺസൺ വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. ഇയാൾ രണ്ടുദിവസം മുമ്പ് യുവതിയുടെ വീട്ടിലെത്തിയിരുന്നതായും പൊലീസ്‌ പറഞ്ഞു. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറിലാണ് അക്രമി രക്ഷപ്പെട്ടത്.

Exit mobile version