തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വനിത സംവരണ ബില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി എംപി മാര്‍ അതിനെ എതിര്‍ക്കുകയാണുണ്ടായെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അദ്വാനി, വാജ്പേയ് തുടങ്ങിയ പ്രമുഖരായ ബിജെപി നേതൃത്വം എല്ലാം തന്നെ ഈ ബില്ലിനെ എതിര്‍ത്തതായി രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ രേഖകളില്‍ കാണാമെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.989ല്‍ രാജീവ് ഗാന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ ശാക്തീകരണത്തിനായി ഒരു ബില്ല് കൊണ്ടുവന്നപ്പോള്‍ അദ്വാനി, വാജ്‌പേയ്, ജസ്വന്ത് സിങ്, രാം ജത് മലാനി അടക്കമുള്ള ബിജെപി നേതാക്കള്‍ അന്നതിനെ എതിര്‍ത്തു.2010ല്‍ ഞങ്ങള്‍ വീണ്ടും ബില്ല് കൊണ്ടുവന്ന് രാജ്യസഭയില്‍ പാസാക്കി. നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ഞങ്ങള്‍ക്ക് ലോക്സഭയില്‍ അത് പാസാക്കാനുള്ള ഭൂരിപക്ഷം അന്നുണ്ടായില്ല. പക്ഷേ നിങ്ങള്‍ 2014ല്‍ സ്ത്രീ സംവരണ നിയമം പാസാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തിരുന്നു.
2014 മുതല്‍ 2023 വരെ ഒമ്പത് വര്‍ഷക്കാലം ഈ ബില്ല് കൊണ്ടുവരാതിരിക്കാന്‍ ആരാണ് തടഞ്ഞത്. ഇപ്പോള്‍ ബിജെപി ഈ ബില്ലിന്റെ ചാമ്പ്യന്മാരാകാന്‍ നില്‍ക്കകുയാണ്, വേണുഗോപാല്‍ പറഞ്ഞു.ഒബിസി വിഭാഗത്തിനോട് പ്രേമമുണ്ടെങ്കില്‍ നിങ്ങള്‍ ജാതി സെന്‍സസ് നടത്തി രാജ്യത്തെ കാണിക്കൂ. ആര്‍എസ്എസാണ് നിങ്ങളെ നിയന്ത്രിക്കുന്നത്, ആര്‍എസ്എസില്‍ എത്ര സ്ത്രീകളുണ്ട്? മണിപ്പൂരിലെ സ്ത്രീകളെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടാത്ത പ്രധാനമന്ത്രി എന്ത് സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് സംസാരിക്കുന്നത് വേണുഗോപാല്‍ പറഞ്ഞു
English Summary:
Venugopal said that when Rajiv Gandhi introduced the Women’s Reservation Bill, it was the BJP that opposed it
You may also like this video: