14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 9, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026
February 6, 2026

രാജീവ് ഗാന്ധി വനിതാ സംവരണബില്ല് അവതരിപ്പിച്ചപ്പോള്‍ എതിര്‍ത്തവരാണ് ബിജെപിയെന്ന് വേണുഗോപാല്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 22, 2023 12:18 pm

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വനിത സംവരണ ബില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി എംപി മാര്‍ അതിനെ എതിര്‍ക്കുകയാണുണ്ടായെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അദ്വാനി, വാജ്പേയ് തുടങ്ങിയ പ്രമുഖരായ ബിജെപി നേതൃത്വം എല്ലാം തന്നെ ഈ ബില്ലിനെ എതിര്‍ത്തതായി രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ രേഖകളില്‍ കാണാമെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.989ല്‍ രാജീവ് ഗാന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ ശാക്തീകരണത്തിനായി ഒരു ബില്ല് കൊണ്ടുവന്നപ്പോള്‍ അദ്വാനി, വാജ്‌പേയ്, ജസ്വന്ത് സിങ്, രാം ജത് മലാനി അടക്കമുള്ള ബിജെപി നേതാക്കള്‍ അന്നതിനെ എതിര്‍ത്തു.2010ല്‍ ഞങ്ങള്‍ വീണ്ടും ബില്ല് കൊണ്ടുവന്ന് രാജ്യസഭയില്‍ പാസാക്കി. നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ഞങ്ങള്‍ക്ക് ലോക്സഭയില്‍ അത് പാസാക്കാനുള്ള ഭൂരിപക്ഷം അന്നുണ്ടായില്ല. പക്ഷേ നിങ്ങള്‍ 2014ല്‍ സ്ത്രീ സംവരണ നിയമം പാസാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തിരുന്നു.

2014 മുതല്‍ 2023 വരെ ഒമ്പത് വര്‍ഷക്കാലം ഈ ബില്ല് കൊണ്ടുവരാതിരിക്കാന്‍ ആരാണ് തടഞ്ഞത്. ഇപ്പോള്‍ ബിജെപി ഈ ബില്ലിന്റെ ചാമ്പ്യന്മാരാകാന്‍ നില്‍ക്കകുയാണ്, വേണുഗോപാല്‍ പറഞ്ഞു.ഒബിസി വിഭാഗത്തിനോട് പ്രേമമുണ്ടെങ്കില്‍ നിങ്ങള്‍ ജാതി സെന്‍സസ് നടത്തി രാജ്യത്തെ കാണിക്കൂ. ആര്‍എസ്എസാണ് നിങ്ങളെ നിയന്ത്രിക്കുന്നത്, ആര്‍എസ്എസില്‍ എത്ര സ്ത്രീകളുണ്ട്? മണിപ്പൂരിലെ സ്ത്രീകളെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടാത്ത പ്രധാനമന്ത്രി എന്ത് സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് സംസാരിക്കുന്നത് വേണുഗോപാല്‍ പറഞ്ഞു 

Eng­lish Summary:
Venu­gopal said that when Rajiv Gand­hi intro­duced the Wom­en’s Reser­va­tion Bill, it was the BJP that opposed it

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.