Site iconSite icon Janayugom Online

ഇരയുടെ ഐഡൻറിറ്റി വെളിപ്പെടുത്തി; സി കൃഷ്ണകുമാറിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് സന്ദീപ് വാര്യർ

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിനെതിരായ ലൈംഗിക പീഡന പരാതിയിൽ പുതിയ ആരോപണവുമായി കോൺഗ്രസ്സ് നേതാവ് സന്ദീപ് വാര്യർ. ലൈംഗിക പീഡന കേസുകളിൽ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്താൻ പാടില്ലെന്നും സി കൃഷ്ണകുമാർ ആ നിയമം ലംഘിച്ചിരിക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. കൃഷ്ണകുമാറിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഭീഷണിയെന്നോണമാണ് കൃഷ്ണകുമാർ വിശദാംശങ്ങൾ പുറത്തുവിട്ടതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

ലൈംഗിക പീഡനക്കേസിൽ കൃഷ്ണകുമാറിനെ കോടതി ഇതുവരെ കുറ്റവിമുക്തനാക്കിയിട്ടില്ല. ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്ണകുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതാണ്. എസ്പി ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. 

Exit mobile version