Site iconSite icon Janayugom Online

യുവാവിന്റെ മരണമൊഴിയുടെ വീഡിയോ സംഭാഷണം : പ്രതിസന്ധിയിലായി ആര്‍എസ്എസ്

ആർഎസ്എസ് പ്രവർത്തകനായ യുവാവിന്റെ മരണമൊഴിയായി വീഡിയോ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് ആർഎസ്എസ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ആത്മഹത്യകുറിപ്പിലും യുവാവ് ആഎസ്എസിന്റെ പേര് പരാമർശിച്ചിരുന്നു. എന്നാൽ അതിലെ ഗൂഢാലോചന അന്വേഷിക്കണമാന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കേസ് വഴിതിരിക്കാനായിരുന്നു ആർഎസ്എസിന്റെ ആദ്യ നീക്കം.

മരിക്കുന്നതിന് മുൻപായി യുവാവ് ഷെഡ്യൂൾ ചെയ്ത് വെച്ചിരുന്ന വീഡിയോ സന്ദേശം കൂടി പുറത്ത് വന്നതോടെ സംഘടനയുടെ ഈ നാടകം പൊളിഞ്ഞ് വീഴുകയായിരുന്നു.ഒരിക്കലും ആർഎസ്എസുകാരുമായി ഇടപഴകരുതെന്നും സോ-കോൾഡ് സംഘികൾ ആയ അവർ പീഡകരാണെന്നും ആത്മഹത്യ കുറിപ്പിന് സമാനമായി വീഡിയോ മരണമൊ‍ഴിയിലും പറയുന്നുണ്ട്. ആർഎസ്എസ് പ്രവർത്തകനായ നിധീഷ് മുരളിയാണ് തന്നെ പീഡിപ്പിച്ചതെന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നിധീഷിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.

ആർഎസ്എസിന്റെ ഐടിസി ക്യാമ്പുകളിലും ഒടിസി ക്യാമ്പുകളിലും വെച്ച് താൻ മാനസികമായും, ശാരീരികമായും, ലൈംഗികമായും പീഡനം അനുഭവിച്ചിട്ടുണ്ടെന്നും വീഡിയോയിൽ യുവാവ് വെളിപ്പെടുത്തുന്നുണ്ട്. അവർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും, പലരും അത് തുറന്ന് പറയാത്തതാണെന്നും യുവാവ് ഈ വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു.

Exit mobile version