Site icon Janayugom Online

വില്ലേജ് ഓഫീസുകൾ ജനസൗഹൃദവും അഴിമതി മുക്തവുമാകണം: മന്ത്രി കെ രാജൻ

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കുന്നതിനും അഴിമതിമുക്തമാക്കുന്നതിനും വില്ലേജ് ഓഫിസർമാർക്ക് നേതൃപരമായ പങ്ക് നിർവഹിക്കാനുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായുള്ള ഓൺലൈൻ ത്രൈമാസ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന റവന്യു വകുപ്പിന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ആത്മാർത്ഥമായി ജോലി ചെയ്യുകയും ഇക്കഴിഞ്ഞ പ്രളയത്തിലുൾപ്പെടെ സ്തുത്യർഹമായ നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത റവന്യു വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അനുമോദിച്ചു.

അഴിമതിയും കെടുകാര്യസ്ഥതയും ഒരു കാരണവശാലും വകുപ്പിൽ വച്ചുപൊറുപ്പിക്കില്ല. അതേ സമയം സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ യോഗത്തിൽ വില്ലേജ് ഓഫീസർമാർ ഉന്നയിച്ച വിവിധ വിഷയങ്ങളിൻമേൽ കൈക്കൊണ്ട തീരുമാനങ്ങൾ മന്ത്രി വിശദീകരിച്ചു. യോഗത്തിൽ ലാന്റ് റവന്യു കമ്മീഷണർ കെ ബിജു, ജോയിന്റ് കമ്മീഷണർ ജെറോമിക് ജോർജ്ജ്, അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Vil­lage offices should be peo­ple-friend­ly and cor­rup­tion-free: Min­is­ter K Rajan

YOU MAY ALSO LIKE THIS VIDEO

Exit mobile version