Site iconSite icon Janayugom Online

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

vishnupriyavishnupriya

പ്രണയാഭ്യർഥന നിരസിച്ചെന്നാരോപിച്ച് യുവതിയെ വീടുകയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തി(25)ന് ജീവപര്യന്തം. കണ്ണൂര്‍ വള്ള്യായി സ്വദേശിനിയാണ് വിഷ്ണുപ്രിയ (23)യെയാണ് ശ്യാംജിത്ത് വീടുകയറി വെട്ടിക്കൊലപ്പെടുത്തിയത്.
ഐപിസി 449, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ വി മൃദുല കണ്ടെത്തി. 

ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളാണ് ശ്യാംജിത്. പരിചയം സൗഹൃദമായി. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിനു കാരണമായത്. 2022 ഒക്ടോബർ 22നാണ് കേസിന് ആസ്പദമായ സംഭവം. സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ ബന്ധുവീട്ടിൽ പോയതിനാൽ വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടിൽ.

സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടു കട്ടിലിൽ ഇരുന്ന വിഷ്ണുപ്രിയയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ചു ബോധം കെടുത്തിയ ശേഷം ഇരുതലമുർച്ചയുള്ള കത്തികൊണ്ടു തലയറുക്കുകയും ദേഹമാസകലം കുത്തുകയും ചെയ്തുവെന്നാണ് കേസ്. മരിച്ചശേഷവും ദേഹത്ത് 10 മുറിവുകൾ ഉണ്ടാക്കിയെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി.

Eng­lish Sum­ma­ry: Vish­nu Priya mur der case: Accused Shyamjit gets life imprisonment

You may also like this video

Exit mobile version