Site iconSite icon Janayugom Online

വോട്ടർ പട്ടിക ക്രമക്കേട് വിവാദം; സുരേഷ് ഗോപിയുടെ സഹോദരൻറെ മൊഴിയെടുക്കും

വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. ടിഎൻ പ്രതാപന്റെ  പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുഭാഷ് ഗോപിയെ തൃശ്ശൂർ എസിപി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.

സുഭാഷ് ഗോപിയുടെ വീട്ടുകാർ ഉൾപ്പെടെയുള്ളവർ വോട്ട് ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കാട്ടിയായിരുന്നു  ടിഎൻ പ്രതാപൻ പരാതി നൽകിയത്. തൃശ്ശൂരിലെ സ്ഥിരതാമസക്കാരല്ലാതിരുന്നിട്ടും വ്യാജരേഖ ചമച്ച് വോട്ട് ചേർത്തെന്നും 11 വോട്ടുകൾ പുനപരിശോധിക്കണമെന്നും പ്രതാപിൻറെ പരാതിയിൽ പറയുന്നു.

വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ എസിപിയാണ് അന്വേഷണം നടത്തുന്നത്.

Exit mobile version