Site iconSite icon Janayugom Online

വോട്ടര്‍ പട്ടിക: ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്

വോട്ടര്‍ രജിസ്ട്രേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെ സമര്‍പ്പിച്ച് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സുപ്രീം കോടതി വിശദീകരണം തേടി. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പ്പട്ടികയുടെ രണ്ട് പകര്‍പ്പുകള്‍ നല്‍കണമെന്ന വോട്ടര്‍ രജിസ്ട്രേഷനിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങടിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും നോട്ടീസ് അയച്ചത്. നവംബര്‍ 22 നകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

പട്ടിക അച്ചടിക്കുന്നതിന്റെ ഭീമമായ ചെലവും പേപ്പറിന്റെ അമിതോപയോഗവും തടയാനുള്ള ബദല്‍ മാര്‍ഗം വേണമെന്നും രണ്ട് അഭിഭാഷകര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടിക്കും അംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനുമായി ഏകദേശം 47.84 കോടി രൂപ തെരഞ്ഞടുപ്പ് കമ്മിഷന്‍ ചെലവാക്കിയതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വോട്ടര്‍പ്പട്ടിക അച്ചടിക്കുന്നതിനായി പ്രതിദിനം 31 മരങ്ങള്‍ വെട്ടിമുറിക്കുന്നുണ്ടെന്നാണ് കണക്ക്.

Eng­lish Sum­ma­ry: Vot­er list: Notice to cen­tral gov­ern­ment on petition
You may also like this video

Exit mobile version