Site icon Janayugom Online

വിപിഎന്‍: ചട്ടം പാലിക്കാന്‍ തയ്യാറാകാത്ത കമ്പനികള്‍ രാജ്യംവിടണമെന്ന് കേന്ദ്രം

വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക് (വിപിഎൻ) കമ്പനികൾ പുതിയ ചട്ടം പാലിക്കാൻ തയ്യാറങ്കിൽ രാജ്യം വിടുന്നതാണ് നല്ലതെന്ന് കേന്ദ്രം. വിപിഎൻ കമ്പനികൾ അടക്കം ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ച് വർഷത്തേക്കു സൂക്ഷിക്കണമെന്ന ഐടി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കമ്പനികൾ രംഗത്തുവന്നിരുന്നു. നീക്കവുമായി മുന്നോട്ടുപോയാൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. 

രാജ്യത്തെ നിയമം പാലിക്കാൻ തയാറല്ലെങ്കിൽ രാജ്യം വിട്ടു പോകുന്നതാണു നല്ലതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോർപറേറ്റ്, കമ്പനി ആവശ്യങ്ങൾക്കുള്ള വിപിഎൻ സേവനങ്ങൾക്ക് ഈ ചട്ടം ബാധകമല്ല. സെൻസർഷിപ്പ് മറികടന്ന് അജ്ഞാതവും സുരക്ഷിതവുമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് വിപിഎൻ. വിപിഎൻ ഉപയോഗിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍, ഐപി വിലാസം, ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം അടക്കമുള്ള വിവരങ്ങൾ അഞ്ചുവർഷം സൂക്ഷിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇത് സ്വകാര്യതാ ലംഘനമാണെന്നും വ്യക്തിവിവരങ്ങൾ സൂക്ഷിക്കാറില്ലെന്നുമാണ് കമ്പനികളുടെ പക്ഷം. 

Eng­lish Sum­ma­ry: VPN: Cen­ter urges com­pa­nies that do not com­ply with the rules to leave the country
You may also like this video

Exit mobile version