ബിജെപിക്കെതിരെരൂക്ഷ വിമര്‍ശനവുമായി സിപിഐഎംപൊളിറ്റ്ബ്യൂറോ അംഗം വന്ദാകാര്ട്ട്. ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതരി സിബിഐ,ഇഡി തുടങ്ങിയകേന്ദ്ര ഏജന്‍സികളെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുയാണെന്നു അവര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രം പ്രതികാരത്തോടെയാണ് ഈസംസ്ഥാനങ്ങളെ കാണുന്നതെന്നും അവര്‍പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തെ കേന്ദ്ര സര്‍ക്കാര്‍ ആക്രമിക്കുകയാണെന്നും ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ ഇഡി, സിബിഐ, ആദായനികുതി വകുപ്പുകളെ ത്രിശൂലമായി ഉപയോഗിക്കുകയാണെന്നുമാണ് വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.പ്രതിപക്ഷത്തുള്ളവര്‍ ബിജെപിക്ക് മുന്നില്‍ തലകുനിക്കുന്നത് വരെ കേന്ദ്ര സര്‍ക്കാര്‍ ഈ ത്രിശൂലം ഉപയോഗിക്കും. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നേരിടുന്നത് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. മറിച്ച് ജനാധിപത്യ രാജ്യത്ത് ഭരണഘടനാപരമായ പ്രതിപക്ഷ സ്ഥാനത്തിന് നേരെയുള്ള ആക്രമണമാണത്,വൃന്ദ കാരാട്ട് പറഞ്ഞു.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടി നേതാവുമായ ഹേമന്ത് സോറനെ ഇ.ഡി ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇവരുടെ പ്രതികരണം.അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായായിരുന്നു വ്യാഴാഴ്ച ഇഡി ഹേമന്ത് സോറനെ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യലിനെ അപലപിക്കുന്നതായും അവര്‍ പറഞ്ഞു
രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചുനിന്ന് ഇന്ത്യയുടെ ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കാന്‍ വേണ്ടി ജനങ്ങളിലേക്ക് ഇറങ്ങണം, അവര്‍ കൂട്ടിച്ചേര്‍ത്തു.ബിജെപി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനുമുള്ള കേന്ദ്ര സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമായി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികള്‍ മാറിയെന്നും അവര്‍ പ്രതികരിച്ചു.
English Summary:
Vrinda Karat criticizes central government: Trishul will be used till BJP bows down
You may also like this video: