അവസാന യാത്രക്കായി വി എസ് വേലിക്കകത്ത് വീട്ടിലേക്ക് എത്തുന്നു. വിഎസിന് അന്ത്യാഞ്ജലിയര്‍പ്പിക്കാൻ ജന്മനാടൊരുങ്ങി. വി എസ് ജനിച്ച വീടിന്റെ പേര് ‘വെന്തലത്തറയിൽ’ എന്നാണ്. വി എസിന്റെ ജ്യേഷ്‌ഠൻ വി എസ് ഗംഗാധരൻ ആണ് വേലിക്കകത്ത് വീടും സ്ഥലവും വാങ്ങുന്നത്. ഗംഗാധരന്റെ മകൻ രാജേന്ദ്രന്റെ പേരിലായിരുന്നു ഇത്. ചെറുപ്പത്തിൽ രാജേന്ദ്രൻ മരിച്ചതോടെയാണ് ഗംഗാധരൻ അനുജൻ വി എസിന് സ്ഥലവും വീടും കൈമാറിയത്. ഇതിനുശേഷം ഇവിടേയ്‌ക്ക് താമസം മാറ്റി. 2006ൽ മുഖ്യമന്ത്രിയായശേഷമാണ് കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നത്.
അവസാന യാത്രക്കായി വി എസ് വേലിക്കകത്ത് വീട്ടിലേക്ക് എത്തുന്നു; അന്ത്യാഞ്ജലിയര്‍പ്പിക്കാൻ ജന്മനാടൊരുങ്ങി

