ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. പട്ടം എസ് യുടി ആശുപത്രിയിൽ ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് വിഎസിൻറെ ആരോഗ്യനിലയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. സർക്കാരിൻറെ നിർദേശപ്രകാരം 7 വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം ആശുപത്രിയിലെത്തി വിഎസിനെ പരിശോധിക്കുകയും ചികിത്സകളെപ്പറ്റി വിലയിരുത്തുകയും ചെയ്തതായി ബുള്ളറ്റിനിൽ പറയുന്നു.
വിഎസിൻറെ നില അതീവ ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ

