Site iconSite icon Janayugom Online

വഖഫ് ഭേദഗതി: പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്. ബിൽ രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾക്കും എതിരാണെന്ന് പ്രമേയം പറയുന്നു. പ്രതിപക്ഷമായ അണ്ണാഡിഎംകെയും പിന്തുണച്ചു.
വഖഫ് ഭേദഗതി മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രമേയം അവതരിപ്പിക്കവേ പറഞ്ഞു. ബിൽ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും മുസ്ലിങ്ങളുടെ മതപരമായ അവകാശങ്ങളെ ലംഘിക്കുകയും ചെയ്യും. വഖഫ് സ്വത്തുക്കൾ സർക്കാർ ആസ്തികളായി പുനർവർഗീകരിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. സംസ്ഥാന വഖഫ് ബോർഡിന്മേൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം ബിൽ കൊണ്ടുവരുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Exit mobile version