ഗ്രാമപഞ്ചായത്ത് 2024- 25 പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് രാഘവപുരത്ത് സ്ഥാപിച്ച വാട്ടർ എടിഎംന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ബാലഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ ചെലവിൽ ഗുണമേന്മയുള്ള കുടിവെള്ളം ജനങ്ങൾക്ക് ലഭ്യമാക്കുക, പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. എടിഎം വെന്റിങ് മെഷിനിൽ ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളവും അഞ്ചു രൂപ നിക്ഷേപിച്ചാൽ അഞ്ചു ലിറ്റർ വെള്ളവും ലഭിക്കുന്ന രീതിയിലാണ് എടിഎമ്മിന്റെ സജ്ജീകരണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന എ ടി എമ്മിലൂടെ ഫിൽറ്ററിങ് നടത്തി ശുദ്ധീകരിച്ച ജലമാണ് ലഭിക്കുന്നത്. 2024 — 25 വാർഷിക പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് വാട്ടർ എ ടി എം നിർമ്മാണം പൂർത്തിയാക്കിയത്. വൈസ് പ്രസിഡന്റ് ആർ പ്രസീദയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആർ പ്രണേഷ്, കെ സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ വിനോദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പ്രസാദ് എന്നിവർ പങ്കെടുത്തു.
വാട്ടർ എടിഎം പ്രവർത്തനമാരംഭിച്ചു

