കൊച്ചിയില്‍ വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ഹൈക്കോടതി ജെട്ടിയിലേക്ക് പോകാനിരുന്ന ബോട്ടും ഹൈക്കോടതി ജെട്ടിയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വരികയായിരുന്ന ബോട്ടും തമ്മിലാണ് കൂട്ടിയിടിയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കൂട്ടിയിടിയില്‍ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനാല്‍ യാത്രക്കാര്‍ പരിഭ്രാന്തരായി.