വാട്ടർ അതോറിട്ടിയുടെ കുര്യാത്തി സെക്ഷന്റെ പരിധിയിൽ വരുന്ന 700 എംഎം പൈപ്പ് ലൈനുകളിൽ ഇന്റർകണക്ഷൻ ജോലി നിശ്ചയിച്ചിരിക്കുന്നതിനാൽ 24ന് രാത്രി എട്ടു മുതൽ 25ന് രാവിലെ എട്ടുവരെ ശുദ്ധജല വിതരണം ഭാഗികമായി തടസപ്പെടും. കുര്യാത്തി, ശ്രീകണ്ഠേശ്വരം, ചാല, വലിയശാല, മണക്കാട്, ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, ഫോർട്ട്, വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ, വലിയതുറ, തമ്പാനൂർ, ശംഖുംമുഖം, കളിപ്പാൻകുളം, ആറ്റുകാൽ എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നത്.