വയനാട് ചൂരൽമല പുനരധിവാസപദ്ധതിയിൽ കുട്ടികൾക്കായുള്ള ഫെസിലിറ്റേഷന്‍ സെന്ററിനായി എകെഎസ്‌ടിയു അധ്യാപകരിൽ നിന്നും സമാഹരിച്ച തുക കൈമാറി. പത്ത് ലക്ഷം രൂപയുടെ ചെക്ക് റവന്യു മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകി. നേതാക്കളായ ബിജു പേരയം, എസ് എസ് അനോജ് എന്നിവർ സംബന്ധിച്ചു.
വയനാട് ചൂരൽമല പുനരധിവാസം; എകെഎസ്‌ടിയു സമാഹരിച്ച തുക കൈമാറി

