Site iconSite icon Janayugom Online

വയനാട് ഉരുള്‍പ്പൊട്ടലില്‍ മര ണം 364 ആയി

wayanad 2wayanad 2

വയനാടിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 364 ആയി. 98 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേര്‍ താമസിക്കുന്നു. ദുരന്തത്തില്‍ ഇതുവരെ 30 കുട്ടികള്‍ മരിച്ചിട്ടുണ്ട്. ഇനിയും 200ലേറെപ്പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ദുരന്തമേഖല സന്ദര്‍ശിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ നിയമവശങ്ങള്‍ പരിശോധിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആറാം ദിനമായ ഇന്നും തെരച്ചില്‍ തുടരും. അതിനിടെ ആറ് ജില്ലകളില്‍ മഴമുന്നറിയിപ്പിനെത്തുടര്‍ന്ന് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസധനം നൽകുന്നതിന് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന ദുരന്തനിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. 

തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പ്രത്യേക മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചു. നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഉത്തരവിറക്കിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മുമ്പായി ഇൻക്വസ്റ്റ് പോസ്റ്റുമോർട്ടം നടപടികൾ ഉണ്ടാവും. ചാലിയാറിൽ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങൾ മിക്കതും തിരിച്ചറിയാൻ പറ്റാത്ത തരത്തിലാണ്. 67 മൃതദേഹങ്ങളാണ് തിരിച്ചറിയാൻ കഴിയാതെ കണ്ടെത്തിയത്. സർവമത പ്രാർത്ഥനയോടെ ഈ മൃതദേഹങ്ങൾ പഞ്ചായത്തുകൾ സംസ്കരിക്കും. ദുരന്തഭൂമിയിൽ നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളും പ്രത്യേകമായി സംസ്കരിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ശരീരഭാഗങ്ങൾ സംസ്കരിക്കാൻ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ഒമ്പതേക്കർ സ്ഥലം കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,586 കുടുംബങ്ങളിലെ 8,908 പേരാണുള്ളത്. 

Eng­lish Sum­ma­ry: Wayanad dis­as­ter; de ath toll touch­es 364

You may also like this video

YouTube video player
Exit mobile version