Site iconSite icon Janayugom Online

വയനാട് ഉരുള്‍ പൊട്ടല്‍;ചെളിയില്‍ പൂണ്ട മനുഷ്യനെ രക്ഷപ്പെടുത്തി

വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാദൗത്യത്തിനായി NDRF സംഘവും ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തും.

 

രക്ഷാപ്രവര്‍ത്തനത്തിന് തീവ്രശ്രമനം നടക്കുന്നുണ്ട്.ചെളിയില്‍ പൂണ്ടുപോയ ആളെ കേരള ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി.കുറേ സമയം കൊണ്ട് ചെളിയില്‍ പൂണ്ട് നില്‍ക്കുന്ന മനുഷ്യന്റെ ദൃശ്യങ്ങല്‍ കരളലിയിപ്പിക്കുന്നതായിരുന്നു. അതേസമയം തകര്‍ന്നുപോയ പാലത്തിന് ബദല്‍ സംവിധാനം ഉണ്ടാക്കും.

ബെംഗളൂരുവില്‍ നിന്ന് പ്രത്യേക സംഘം ഇതിനായി എത്തും.അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് സഹായ വാഗ്ദാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു.

 

 

 

 


സ്ഥലത്ത് നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.ദുരന്തഭൂമിയിലെ തെരച്ചില്‍ വളരെയധികം ദുഷ്‌കരമാകുകയാണ്.ഹെലികോപ്റ്ററുകള്‍ക്ക് സ്ഥലത്തേക്ക് എത്താനാകുന്നില്ല.പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയായി മാറുകയാണ്.ചൂരല്‍മലയും മുണ്ടക്കൈയും മണ്ണിനടിയിലാണ്.ദുരന്തത്തില്‍ മരിച്ച 47 പേരില്‍ 13 പേരുടെ മൃതദേഹങ്ങള്‍തിരിച്ചറിഞ്ഞു.റംലത്ത്,അഷ്‌റഫ്,കുഞ്ഞുമൊയ്തീന്‍,വിജീഷ്,സുമേഷ്,സലാം,ശ്രേയ,ദാമോദരന്‍,വിനീത് കുമാര്‍,സഹന,പ്രേമലീല,രജിന,ലെനിന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

Eng­lish Summary;Wayanad land­slide; Man stuck in mud rescued

 

 

Exit mobile version