Site iconSite icon Janayugom Online

വയനാട് പുനരധിവാസ ടൗൺ ഷിപ്പ്; ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി

വയനാട് പുനരധിവാസ ടൗൺ ഷിപ്പ് നിർമ്മാണത്തിനുള്ള നടപടികൾ ഊർജ്ജിതമാക്കി സർക്കാർ. ഇതിന്റെ ഭാഗമായി ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി. ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായാണ് ജില്ലാ കളക്ടർ കൂടിക്കാഴ്ച നടത്തിയത്. സർക്കാർ നിര്‍ദേശിച്ച നിബന്ധനകൾ അനുസരിച്ച് വീടിന് നിർമ്മാണത്തിന് വേണ്ടി 22 പേർ സമ്മതപത്രം നൽകി. 

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം എന്നാണ് സർക്കാർ തീരുമാനം. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അതിവേഗം വീടെന്ന സര്‍ക്കാറിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ നേരില്‍ കണ്ട് സംസാരിക്കുന്നത്. 

Exit mobile version