Site iconSite icon Janayugom Online

വയനാട് ദുരന്തം: സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം

landslide 1landslide 1

വയനാട് ജില്ലയിലെ ചൂരൽമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി 89 പേര്‍ മരിച്ച സംഭവത്തില്‍ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഈ രണ്ടു ദിവസം സംസ്ഥാനം ഒട്ടാകെ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. സർക്കാർ നിശ്ചയിച്ച പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവച്ചു.

പ്രകൃതി ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സംസ്ഥാന സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി.

കോഴിക്കോട് ജില്ലയില്‍ ആകെ 41 ക്യാംപുകളിലായി 196 കുടുംബങ്ങളിലെ 854 ആളുകള്‍
കോഴിക്കോട് താലൂക്ക്- 24 ക്യാംപുകള്‍ (298 പേര്‍)
വടകര താലൂക്ക്- 2 ക്യാംപ് (21 പേര്‍)
കൊയിലാണ്ടി താലൂക്ക് 7 ക്യാംപുകള്‍ (161 പേര്‍)
താമരശ്ശേരി താലൂക്ക് — 8 ക്യാംപുകള്‍ (374 പേര്‍)

രക്ഷാപ്രവർത്തനത്തിനായി ആർമിയുടെ പ്ലാറ്റൂൺ ചൂരമലയിൽ എത്തിയതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

Eng­lish Sum­ma­ry: Wayanad tragedy: Two days of mourn­ing in the state

You may also like this video

Exit mobile version