പഞ്ചാബിലെ നിയമസഭാംഗങ്ങള്‍ക്ക് ബിജെപി പണം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ- ഓഡിയോ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ആം ആദ്മി പാർട്ടി. തെളിവുകളെല്ലാം പഞ്ചാബ് പൊലീസിന് സമർപ്പിച്ചിട്ടുണ്ട്. കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾ യഥാസമയം പരസ്യമാക്കുമെന്നും മുതിർന്ന എഎപി നേതാവ് രാഘവ് ഛദ്ദ വെളിപ്പെടുത്തി.
“എഎപി എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തതിന്റെ ഓഡിയോ, വീഡിയോ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങൾ പഞ്ചാബ് ഡിജിപിയെ (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) കണ്ട് ഈ തെളിവുകൾ സമർപ്പിക്കുകയും എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു… ഞങ്ങൾ ബിജെപിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടും,” മുതിർന്ന എഎപി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു. എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, അത് ഉടൻ പുറത്തുവിടും,” അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: We have video evidence of BJP offering money to switch parties: Aam Aadmi Party
You may like this video also