സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ രണ്ട് ഗഡു വീതം അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 3200 രൂപ വീതമാണ് നല്‍കുക. വെള്ളിയാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. 26.2 ലക്ഷം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്ക് വഴിയുമാകും പെന്‍ഷന്‍ എത്തിക്കുക.
ജനുവരിയില്‍ ലഭിക്കേണ്ട പെന്‍ഷനും കൂടാതെ കുടിശ്ശിക തുകയുടെ ഒരു ഗഡുവുമാണ് നല്‍കുന്നത്.