25 കോടി ലഭിക്കുന്ന ആ ഭാഗ്യവാൻ ആരാണെന്ന് നാളെ അറിയാം. തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ നടക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. 27 ന് ഉച്ചയ്ക്ക് രണ്ട് വരെ ടിക്കറ്റുകള്‍ വാങ്ങാം. ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടാണ്-14,07,100 എണ്ണം.
കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് 27 ന് ഉച്ചയ്ക്കു രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. എംഎല്‍എ മാരായ ആന്റണി രാജു, വി എസ് പ്രശാന്ത്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. നിതിന്‍ പ്രേംരാജ് എന്നിവര്‍ സന്നിഹിതരായിരിക്കും.

