Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിലിന് മുങ്ങാൻ കാർ നൽകിയ ആ നടിയാര്? കർണാടക അതിർത്തിയിലെന്ന് പൊലീസിന് വിവരം

രാഹുൽ മാങ്കൂട്ടത്തിൽ കർണാടക അതിർത്തിയിലെന്ന് പൊലീസിന് വിവരം ലഭിച്ചതായി സൂചന. പാലക്കാടുനിന്ന് മുങ്ങിയത് യുവനടിയുടെ ചുവന്ന കാറിലെന്നാണ് സൂചന. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ ഇട്ട ശേഷമായിരുന്നു ചുവന്ന കാറില്‍ കയറിയുള്ള യാത്ര. രാഹുലിന് ഒളിവിൽ പോകാൻ കാർ നൽകിയ യുവ നടിയെ ഉടൻ ചോദ്യം ചെയ്യും. നടിയെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം. നടിയെ ഇതിനകം പൊലീസ് ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന. പാലക്കാട് നിയോജകമണ്ഡലത്തിലെ വീട് നിർമിച്ച് നൽകുന്ന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നടി പങ്കെടുത്തിരുന്നു. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു, കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. രാഹുലിനെതിരായ ലൈംഗിക പീഡനക്കേസിൽ, താമസസ്ഥലമായ പാലക്കാട് കുന്നത്തൂർമേടുള്ള ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. മേയിൽ അവിടെയെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിപ്രകാരമുള്ള പരിശോധന 5 മണിക്കൂറോളമാണ് നീണ്ടത്. 

Exit mobile version